തേർത്തല്ലിയിൽ തെരുവുനായ ശല്യം രൂക്ഷം
1486412
Thursday, December 12, 2024 3:32 AM IST
തേർത്തല്ലി: ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും ഇരുചക്ര വാഹന, കാൽനട യാത്രികർക്കും തെരുവു നായകൾ ഏറെ ഭീഷണി ഉയർത്തുകയാണ്.
രാവിലെ മുതൽ തെരുവു നായകൾ കൂട്ടമായി റോഡിൽ തങ്ങുന്നത് മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നാട്ടുകാരാണ് പലപ്പോഴും കുട്ടികളെ വഴി കടത്തിവിടുന്നത്.
നായകൾ തമ്മിലുള്ള കടിപിടിയും തേർത്തല്ലി ടൗണിൽ നിത്യ കാഴ്ചകളാണ്. വർധിച്ചു വരുന്ന തെരുവുനായ ശല്യം തടയുന്നതിന് ആലക്കോട് പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.