മനുഷ്യനായി അവതരിച്ച ദൈവവചനം നെഞ്ചേറ്റി അതിരൂപതയിലെ അമ്മമാർ
1486408
Thursday, December 12, 2024 3:32 AM IST
പയ്യാവൂർ: തലശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റും ബൈബിൾ അപ്പോസ്തലേറ്റും സംയുക്തമായി വചന ഞായർ ആചരണത്തോടനുബന്ധിച്ച് അമ്മമാർക്കായി സംഘടിപ്പിച്ച ബൈബിൾവചനം എഴുത്തുമത്സരം ഒമ്പതു കേന്ദ്രങ്ങളിലായി നടന്നു. ആയിരത്തോളം അമ്മമാർ മത്സരത്തിൽ പങ്കെടുത്തു.
അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റാ സിഎച്ച്എഫ്, ബ്രദർ സ്കറിയ പായിക്കാട്ട്, ഷീബ തെക്കേടം, മാതൃവേദി അതിരൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
മേഖല ഡയറക്ടർമാരായ ഫാ. ജോയ്സ് കാരിക്കത്തടം, ഫാ. ജോയ്സ് പാലക്കീൽ, ഫാ. വർഗീസ് ചെരിയംപുറത്ത്, ഫാ. തോമസ് മേനപ്പാട്ടുപടിയ്ക്കൽ, ഫാ. ഷാജി കണിയാമറ്റം, ഫാ. ജിബി കോയിപ്പുറം, ഫാ.സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ. ജോസഫ് നിരപ്പേൽ, ഫാ. തോമസ് കിടാരത്തിൽ എന്നിവരോടൊപ്പം മേഖല ആനിമേറ്റേഴ്സ്, മേഖല ഭാരവാഹികൾ എന്നിവർ വിവിധ സെന്ററുകൾ മത്സരം നിയന്ത്രിച്ചു.