ക​ണ്ണൂ​ർ: ച​പ്പാ​ര​പ്പ​ട​വ് ന​രി​മ​ട​ക്ക് സ​മീ​പം കു​ടി​വെ​ള്ള ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്കു​ന്ന​തി​ന് മു​മ്പ് എ​ല്ലാ വ​സ്തു​ത​ക​ളും വി​ല​യി​രു​ത്തി നി​യ​മാ​നു​സൃ​തം മാ​ത്രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. ച​പ്പാ​ര​പ്പ​ട​വ് ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്കി​യ​ത്. പ്ലാ​ന്‍റി​നെ​തി​രേ നാ​ട്ടു​കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തിയി​ലാ​ണ് ന​ട​പ​ടി.

ച​പ്പാ​ര​പ്പട​വ് ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. കു​ടി​വെ​ള്ള ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റ് തു​ട​ങ്ങു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ന​ല്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​തെ​ന്നും, ഏ​തെ​ങ്കി​ലും വ്യ​വ​സാ​യ സം​രം​ഭ​ത്തി​നു​ള്ള അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ 30 ദി​വ​സ​ത്തിന​കം ലൈ​സ​ൻ​സ് ന​ല്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ക​മ്മീ​ഷ​ൻ നേ​രി​ൽ കേ​ട്ടു.

പ്ലാ​ന്‍റ് കാ​ര​ണം സ്ഥ​ല​ത്ത് ജ​ല​ല​ഭ്യ​ത​ക്ക് ദൗ​ർ​ല​ഭ്യ​മു​ണ്ടാ​കു​മെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ൽ​കി. തു​ട​ർ​ന്ന് പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ൻ, ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ നി​യോ​ഗി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ സ്ഥ​ല​ത്ത് ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രു​ടെ ആ​ശ​ങ്ക അ​സ്ഥാ​ന​ത്ത​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​യാ​യ ജി​ജോ മാ​ത്യു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് നടപടി.