തളിപ്പറന്പ് ബസ് സ്റ്റാൻഡിലും പരിസരത്തും ഭീഷണിയായി തെരുവു നായക്കൂട്ടം
1486411
Thursday, December 12, 2024 3:32 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലും പരിസരത്തും തെരുവുനായ ശല്യത്താൽ പൊറുതിമുട്ടുന്നു. ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നിടത്തടക്കം തെരുവ് നായകൾ കിടക്കുന്നത് പതിവ് കാഴ്ചയാണ്. യാത്രക്കാർ ഭീതിയോടെയാണ് ബസ് സ്റ്റാൻഡിൽ നിൽക്കുന്നത്. ആക്രമണ സ്വഭാവത്തോടു കൂടിയുള്ളതാണ് പല നായകളും.
മാർക്കറ്റ് പരിസരം, മന്ന, സെയ്ദ് നഗർ, ഏഴാംമൈൽ, കാക്കാത്തോട്, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞമാസം രണ്ടു തവണയായി തളിപ്പറമ്പ് നഗരസഭ പരിധിയിൽ തെരുവുനായകൾ ജനങ്ങളെ അക്രമിച്ചിരുന്നു.
17 പേർക്കാണ് കഴിഞ്ഞ മാസം മാത്രം തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു