ചെ​മ്പ​ന്തൊ​ട്ടി: ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ന്ത്ര​ണ്ട് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി "കു​ട്ടി​ക്കൂ​ട്ടം ഡോ​ട്ട് കോം' ​എ​ന്ന പേ​രി​ൽ ബ്ലോ​ഗ് ആ​രം​ഭി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ണാ​യ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി.​ ഫി​ലോ​മി​ന ബ്ലോ​ഗി​ന്‍റെ സ്വി​ച്ച്ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി​യാ​യ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ ശി​വ​ദാ​സ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​സി.​ ജോ​സ​ഫ് കൊ​ന്ന​യ്ക്ക​ൽ, പി.​പി.​ ച​ന്ദ്രാം​ഗ​ത​ൻ, ജോ​സ​ഫീ​ന വ​ർ​ഗീ​സ്, ത്രേ​സ്യാ​മ്മ മാ​ത്യു, ന​സീ​മ വ​യ​ൽ​പ്പാ​ത്ത്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജെ.​ ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​വി.​ ഷീ​ന, കെ.​വി.​ ഗീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ലോ​ത്സ​വ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു സി.​ ഏ​ബ്ര​ഹാം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ല​വ്‌ലി ​എം. ​പോ​ൾ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്രി​ൻ​സ് തോ​മ​സ്, ഹൈ​സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി അ​ട​വി​ച്ചി​റ, യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ര്യ​ൻ, ഷീ​ജ പു​ഴ​ക്ക​ര, പ്രീ​മ സ​ണ്ണി, കെ.​വി.​ രാ​ജേ​ഷ്, വി.​എം.​ തോ​മ​സ്, ഡോ​ളി സെ​ബാ​സ്റ്റ്യ​ൻ, ഷാ​ലി​മ സി.​ മാ​ത്യു, റോ​സ്‌​മേ​രി സെ​ബാ​സ്റ്റ്യ​ൻ, ജൂ​ബി പോ​ൾ, സോ​ണി തു​രു​ത്തി​മ​റ്റം, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രി​ക്കൂ​ർ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​പി.​ സു​നി​ൽ കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്‌​കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ട്ടി​ക്കൂ​ട്ടം ഡോ​ട്ട് കോ​മി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​ബ്ലോ​ഗി​ലൂ​ടെ വേ​ദി​ക​ളു​ടെ ലൊ​ക്കേ​ഷ​ൻ, റൂ​ട്ട് മാ​പ്പ്, പ്രോ​ഗ്രാം ചാ​ർ​ട്ട് തു​ട​ങ്ങി​യ​വ കൂ​ടാ​തെ അ​താ​ത് സ​മ​യ​ത്തെ മ​ത്സ​ര ഫ​ല​ങ്ങ​ളും ത​ത്സ​മ​യം ല​ഭി​ക്കും. മ​ത്സ​ര ഫ​ല​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി "റി​സ​ൽ​ട്ട് കി​യോ​സ്‌​ക്കും' കു​ട്ടി​ക്കൂ​ട്ടം ഡോ​ട്ട് കോം ​ഒ​രു​ക്കു​ന്നു​ണ്ട്. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​യ്‌​സ് സ​ഖ​റി​യാ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ര​ജി​ത് എം.​ ജോ​ർ​ജ്, കൈ​റ്റ് മി​സ്ട്ര​സ് പി.​ ജ്യോ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.