ജൂബിലിയിൽ എച്ച്ബിഒടി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1590150
Tuesday, September 9, 2025 1:04 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടിപ്ലേസ് ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി (എച്ച്ബിഒടി) യൂണിറ്റ് നടി വിൻസി അലോഷ്യസും തൃശൂർ കുടുംബകോടതി ജഡ്ജി ജി. അനിലും ചേർന്ന് ഉദ്ഘാടനം ചെയ് തു.
എച്ച്ബിഒടി യൂണിറ്റ് പേശികളുടെ പുനരുജ്ജീവനത്തിനും രോഗശാന്തിക്കും സഹായിക്കുന്നു. ആന്റി ഏജിംഗ് ചികിത്സ, ഇൻഫ്ളമേറ്ററി ബൗവൽ രോഗചികിത്സ തുടങ്ങിയ പുതിയ സാധ്യതകളും ഇവയ്ക്കുണ്ട്. ഒരു സമയം ഒരു രോഗിയെ മാത്രം ചികിത്സിക്കാൻ കഴിയുന്ന മോണോ പ്ലേസ് യൂണിറ്റിൽനിന്നു വ്യത്യസ്തമായി ഒരേസമയം മൂന്നു രോഗികളെ ചികിത്സിക്കാൻ കഴിയുമെന്നതാണ് എച്ച്ബിഒടിയുടെ സവിശേഷതയെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ പറഞ്ഞു.
സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. കെ.എം. പ്രദ്യോത്, അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. സെബാസ്റ്റ്യൻ എസ്. വലിയവീടൻ, ഡോ. സുധ മുരളീധരൻ എന്നിവർ പങ്കെടുത്തു.