22 കുടുംബങ്ങള്‍ ഒരു വീട്ടില്‍ ഓണമാഘോഷിച്ചു
1589783
Sunday, September 7, 2025 7:20 AM IST
കോടാലി: തിരുവോണദിവസത്തില്‍ 22 കുടുംബങ്ങള്‍ ഒരുവീട്ടില്‍ ഒന്നിച്ചുകൂടി ഓണം ആഘോഷിച്ചത് വേറിട്ട കാഴ്ചയായി.
ഇല്ലത്തുപറമ്പില്‍ ഫാമിലിട്രസ്റ്റിനു കീഴിലെ മാങ്കുറ്റിപ്പാടം, കടമ്പോട് പ്രദേശങ്ങളിലുള്ള 22 കുടുംബങ്ങളിലെ 60 ഓളംപേരാണ് കടമ്പോട് എഎല്‍പി സ്കൂളിനു സമീപത്തുള്ള വീട്ടില്‍ തിരുവോണസദ്യയുണ്ടത്.
തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കൈക്കൊട്ടിക്കളി, കസേരകളി, ഡാന്‍സ്, ഉറിയടി എന്നിവയുമുണ്ടായി. ഐ.ആര്. ബാലകൃഷ്ണന്, ഐ.ജി. രവീന്ദ്രന്, ഐ.കെ. സലീഷ്കുമാര്, ഐ.ആര്. രാജന് തുടങ്ങിയവര്‍ നേതൃത്വംനല്കി.