കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
1589846
Sunday, September 7, 2025 11:41 PM IST
കൈപ്പറമ്പ്: കേച്ചേരി - കുറാഞ്ചേരി സംസ്ഥാനപാതയിൽ മണലി വഴിയ്ക്കു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കൈപ്പറമ്പ് സ്വദേശിയായ മക്കാട്ടിൽ വീട്ടിൽ വാസു (67) മരണമടഞ്ഞു. വേലൂർ ഭാഗത്തു നിന്നും കേച്ചേരി ഭാഗത്തേക്ക് വന്നിരുന്ന കാർ മണലി വഴിക്ക് സമീപം വെച്ച് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തിൽ. ഇന്നലെ രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം. ഭാര്യ: ഇന്ദിര. മക്കൾ: രതീഷ്, അഭിലാഷ്, ധന്യ. മരുമക്കൾ: മിനി, സൗമ്യ.