പുലിവരവരച്ച് ആർപ്പോവിളിച്ച് ചുവടുവച്ച് മന്ത്രിയും എംഎൽഎയും കളക്ടറും
1590149
Tuesday, September 9, 2025 1:04 AM IST
തൃശൂർ: മന്ത്രി കെ. രാജനും പി. ബാലചന്ദ്രൻ എംഎൽഎയും മേയർ എം.കെ. വർഗീസും ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസും കളക്ടർ അർജുൻ പാണ്ഡ്യനും ഇന്നലെ രാവിലെ മുതൽതന്നെ ഒന്പതു പുലിമടകൾ ഒന്നൊന്നായി കയറിയിറങ്ങുകയായിരുന്നു. പുലിക്കളി കലാകാരൻമാരെ അണിയിച്ചൊരുക്കുന്പോൾ ഇവരും പുലിവരയ്ക്കു കൂടെക്കൂടി.
പുലിക്കൊട്ടിനൊപ്പം മടകളിൽ കളക്ടറും ചുവടുവച്ചു. ആർപ്പുവിളിച്ചും പുലിക്കളിക്കാർക്കൊപ്പം സെൽഫിയെടുത്തും മന്ത്രിയും കൂട്ടരും ഓരോ മടയിലും ആവേശംവിതറി.