പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണംചെയ്തു
1590143
Tuesday, September 9, 2025 1:04 AM IST
കാളമുറി: പട്ടികജാതി വിദ്യാർഥികളുടെ ഉന്നമനത്തിനായി കയ്പമംഗലം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി "പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്' എന്ന പദ്ധതിപ്രകാരം 15 വിദ്യാർഥികൾക്ക് ലാപ്ടോപുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അധ്യക്ഷയായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഇസ്ഹാഖ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷാജഹാൻ, നിർവഹണ ഉദ്യോഗസ്ഥയും അസിസ്റ്റന്റ് സെക്രട്ടറിയുമായ പി. എൻ. ആശ, പഞ്ചായത്ത് സെക്രട്ടറി സി.എം. ഗിരീഷ് മോഹൻ, വാർഡ് മെമ്പർമാരായ മിനി അരയങ്ങാട്ടിൽ, പി.എം. സൈനുൽ ആബ്ദീൻ, റസീന ഷാഹുൽ ഹമീദ്, യു. വൈ. ഷെമീർ എന്നിവർ സംബന്ധിച്ചു.