കൊരട്ടി സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറി
1589901
Monday, September 8, 2025 1:50 AM IST
കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളിന് വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി. ഇന്നലെ വൈകീട്ട് 4.45ന് നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് കൊടിയേറ്റും നൊവേന, ലദീഞ്ഞ് എന്നീ പ്രാർത്ഥനാശുശ്രൂഷകളും നടന്നത്. ഇടവകദിനവും ഊട്ടുനേർച്ചയും നടക്കുന്ന ഇന്ന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന.
9.30ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും തുടർന്ന് ഊട്ടുനേർച്ചയുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും.ഊട്ടുനേർച്ച ഉച്ചതിരിഞ്ഞ് മൂന്നുമണിവരെ വിതരണം ചെയ്യും. വൈകീട്ട് 4.45ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
18, 19, 20 തീയതികളിൽ നാല്പതു മണി ആരാധനയും 22 മുതൽ 26 വരെ വചനസായാഹ്നവും ഒരുക്കിയിട്ടുണ്ട്.