വ്യത്യസ്ത അപകടങ്ങളിൽ ഏഴുപേർക്കു പരിക്ക്
1589797
Sunday, September 7, 2025 7:20 AM IST
കൈപ്പറമ്പ്: സെന്ററിനു സമീപം ബൈക്ക് മറിഞ്ഞ് പരിക്കുപറ്റിയ പറപ്പൂർ തോളൂർ സ്വദേശി പോവിൽ തിരുവാംമഠത്തിൽ വീട്ടിൽ അപ്പുണ്ണി മകൻ ശശീധരനെ (70) അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേച്ചേരി - വടക്കാഞ്ചേരി റോഡിൽ പഴയ സൊസെറ്റി ഓഫീസിനു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ചു പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ ചിറനെല്ലൂരിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ് റസെയിൽ(24)നെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേച്ചേരി മഴുവഞ്ചേരി തലക്കോട്ടുകര റോഡിൽ പെരുവൻമലയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കുപറ്റിയ മഴുവഞ്ചേരി സ്വദേശി രായ്മരയ്ക്കാർ വീട്ടിൽ ഹാരിഷ് മകൻ ഹാഫിസ്(22)നെ അമല ആശുപത്രിയിലുമാണ് കേച്ചേരി ആക്ട്സ് പ്രവർത്തകർ പ്രവേശിപ്പിച്ചു.
കൈപ്പറമ്പ് ശിവനട മുണ്ടൂർ വഴിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കുപറ്റിയ തോളൂർ സ്വദേശി പുത്തൂർ വീട്ടിൽ ജോബി(53), മകൻ തോമസ് (17) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരിയിൽ രണ്ട് അപകടങ്ങൾ
വടക്കാഞ്ചേരി: എങ്കക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ എങ്കക്കാട് സ്വദേശി സൂര്യ(45) നെ ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
വടക്കാഞ്ചേരി: കാഞ്ഞിരക്കോട് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം. പരിക്കേറ്റ കുന്നംകുളം സ്വദേശി കാരിപറമ്പിൽ വീട്ടിൽ പ്രവീൺ (38)നെ ആക്ട്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.