മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രത്തില്‍ തിരുനാൾ
1589344
Friday, September 5, 2025 1:20 AM IST
മാപ്രാണം: ഹോളിക്രോസ് പള്ളിയില്‍ ചരിത്രപ്രസിദ്ധമായ മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനു കൊടിയേറി. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നവനാളിലെ പ്രഥമദിവ്യബലിക്കും ബിഷപ് കാര്‍മികനായി.
12 വരെയാണ് നവനാള്‍ ആചരിക്കുക. എല്ലാ ദിവസവും രാവിലെ 6.30ന് പള്ളിയില്‍ നവനാള്‍ ദിവ്യബലിയും വിശുദ്ധ കുരിശിന്റെ നൊവേനയും ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് കുരിശിന്റെ കപ്പേളയില്‍ വിശുദ്ധ കുരിശിന്റെ നൊവേനയും ലദീഞ്ഞും നടക്കും. 13, 14 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 2026 ജനുവരി ആറുവരെ മാപ്രാണം പള്ളി പ്രത്യേക തീര്‍ഥാടന കേന്ദ്രമായി പ്രവര്‍ത്തിക്കും. പള്ളിയുടെ ജൂബിലികവാടത്തിലൂടെ പ്രവേശിച്ച് നിശ്ചിത വ്യവസ്ഥകള്‍ പാലിച്ച് പ്രാര്‍ഥിക്കുന്നവര്‍ക്ക് പൂര്ണദണ്ഡവിമോചനം തിരുസഭ അനുവദിച്ചിട്ടുണ്ട്.
വികാരി ഫാ. ജോണി മേനാച്ചേരി, അസിസ്റ്റന്റ് വികാരി ഫാ. ഡിക്സണ്‍ കാഞ്ഞൂക്കാരന്‍, ട്രസ്റ്റിമാരായ ജോണ്‍ പള്ളിത്തറ, ആന്റണി കള്ളാപറമ്പില്‍, ബിജു തെക്കേത്തല, പോളി പള്ളായി, പബ്ലിസിറ്റി കണ്‍വീനര്‍ സെബി കള്ളാപറമ്പില്‍, പുഷ്പകുരിശ് കണ്‍വീനര്‍ വിന്‍സെന്റ് നെല്ലേപ്പിള്ളി തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും.