ഗ്രാമവീഥികൾ കൈയടക്കി ഊരകം കുമ്മാട്ടി
1590134
Tuesday, September 9, 2025 1:04 AM IST
ചേർപ്പ്: ഗ്രാമവീഥികളെ കൈയടക്കി ഊരകം കുമ്മാട്ടി മഹോത്സവം ആഘോഷനിർഭരമായി.
നാലോണദിവസമായ ഇന്നലെ ഊരകം അമ്പലനട, കിഴക്കുംമുറി, തെക്കുംമുറി, കിസാൻ കോർണർ, യുവജനസമിതി, ചിറ്റേങ്ങര, വാരണംകുളം, കൊറ്റംകുളങ്ങര തുടങ്ങിയ എട്ടുദേശങ്ങളിൽനിന്നുള്ള വിഭാഗങ്ങളുടെ കുമ്മാട്ടിക്കളിയാണ് ഊരകം വീഥികളെ കെെയട ക്കിയത്. കുമ്മാട്ടികൾക്കുപുറമെ വിവിധ വാദ്യഘോഷങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങളും ചാരുത പകർന്നു. ക
ുമ്മാട്ടി സംഘങ്ങൾ രാത്രി അമ്മതിരുവടി ക്ഷേത്രം വലംവച്ച് മമ്പിള്ളി ക്ഷേത്രസന്നിധിയിലെത്തി സമാപനംകുറിച്ചു.