പാറേന്പാടത്തെ പുതിയ കപ്പേള ആശീർവദിച്ചു
1589796
Sunday, September 7, 2025 7:20 AM IST
പാറേന്പാടം: സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള പുതിയ കപ്പേള അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവദിച്ചു. തുടർന്ന് ആഘോഷമായ കുർബാനയും നൊവേനയും നടന്നു. വികാരി ഫാ. പോൾ അറയ്ക്കൽ, കൈക്കാരന്മാരായ പോൾ മണ്ടുംപാൽ, ഷാജി മേഞ്ചേരി, സജി മഞ്ഞപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.