ഇ​രി​ങ്ങാ​ല​ക്കു​ട: ദേ​ശീ​യ​ത​ല​ത്തി​ല്‍ ക​ലാ​ല​യ​ങ്ങ​ളു​ടെ റാ​ങ്കിം​ഗ് നി​ര്‍​വ​ഹി​ക്കു​ന്ന നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ റാ​ങ്കിം​ഗി​ൽ എ​ണ്‍​പ​ത്തിമൂ​ന്നാം​സ്ഥാ​ന​ത്തി​ന്‍റെ മി​ക​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വീ​ണ്ടും ച​രി​ത്ര​മെ​ഴു​തു​ന്നു.

ക​ഴി​ഞ്ഞവ​ര്‍​ഷ​ത്തെ എ​ണ്‍​പ​ത്തി​യ​ഞ്ചാം സ്ഥാ​ന​ത്തു​നി​ന്ന് ര​ണ്ടു​പ​ടി മു​ന്നി​ലാ​ണ് ഈ ​വ​ര്‍​ഷം കോ​ള​ജ്. പാ​ഠ്യ - പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഗ​വേ​ഷ​ണ​രം​ഗ​ത്തെ മി​ക​വ്, ബി​രു​ദ​കാ​ല​യ​ള​വി​നു​ശേ​ഷ​മു​ള്ള പ​ഠ​ന​പു​രോ​ഗ​തി, ല​ഭി​ച്ചി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ​ഠി​താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പു​ല​ര്‍​ത്തി​യി​രി​ക്കു​ന്ന മി​ക​വാ​ണ് കോ​ള​ജി​ന് ഈ ​നേ​ട്ടം ചാ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത്.