കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
1589520
Saturday, September 6, 2025 11:30 PM IST
കുന്നംകുളം: ചൊവ്വന്നൂരിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ചൊവ്വന്നൂർ പറപ്പൂർ വീട്ടിൽ ജയറാം (60) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയ്ക്ക് പന്തല്ലൂർ അറേബ്യൻ പാലസ് ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.