യുവാവ് ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ
1589524
Saturday, September 6, 2025 11:30 PM IST
ചേലക്കര: യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുലാക്കോട് നമ്പ്യാത്തുകുന്ന് സ്വദേശി പി.വി. പ്രജീഷ്(42) നെയാണ് പനങ്കുറ്റി എന്ന സ്ഥലത്തെ പണിതീരാത്ത വീടിനു മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രജീഷിന്റെ ഭാര്യാസഹോദരൻ രവിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ചേലക്കര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി.