വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1590062
Monday, September 8, 2025 11:29 PM IST
കുന്നംകുളം: പട്ടാമ്പി റോഡില്‍ സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കക്കാട് കോടിതിയ്ക്ക് സമീപം കിടങ്ങന്‍ പ്രേമന് ഭാര്യ ഉഷ (62) മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ പട്ടാമ്പി റോഡിലെ മൃഗാശുപത്രിയ്ക്ക് മുന്നിലായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുകയായിരുന്ന ഉഷയെ അമിത വേഗതയിലെത്തിയ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ ഇവരെ ആദ്യം കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: പ്രമോഷ്, നിഷ.