മമ്മൂട്ടിക്കുവേണ്ടി പാൽപ്പായസം വഴിപാട്
1589892
Monday, September 8, 2025 1:50 AM IST
ഗുരുവായൂർ: നടൻ മമ്മൂട്ടിയുടെ പിറന്നാൾദിനമായ ഇന്നലെ അദ്ദേഹത്തിനുവേണ്ടി സുഹൃത്തും സാംസ്കാരികപ്രവർത്തകനുമായ ബാബുരാജ് ഗുരുവായൂർ ക്ഷേ ത്രത്തിൽ പാൽപ്പായസം വഴിപാടുനടത്തി. പ്രസാദമായി ലഭിച്ച പാൽപ്പായസം ക്ഷേത്രനടയിൽ വിതരണംചെയ്തു.
ഇന്നലെ ഗുരുവായൂരിലെത്തിയ പിന്നണിഗായകൻ പി. ഉണ്ണികൃഷ്ണൻ പായസവിതരണം നിർവഹിച്ചു. ദേശീയ അവാർഡ് ജേതാവും പി. ഉണ്ണികൃഷ്ണന്റെ മകളുമായ ഉത്തരയും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷനേതാവ് കെ.പി. ഉദയൻ, ഡോ. കെ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിലെ പാൽപ്പായസം മമ്മൂട്ടിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും അദ്ദേഹത്തിന് പലപ്രാവശ്യവും പായസം എത്തിച്ചുകൊടുത്തിട്ടുള്ളതായും ബാബുരാജ് പറഞ്ഞു.