പൊതുപ്രവര്ത്തകന് ആന്റു ചെമ്മിഞ്ചേരി ചികിത്സാസഹായം തേടുന്നു
1590137
Tuesday, September 9, 2025 1:04 AM IST
കോടാലി: ഹൃദയസംബന്ധമായ രോഗം ബാധിച്ച് ചികിത്സയ്ക്ക് വഴിയില്ലാതെ വിഷമിക്കുന്ന മറ്റത്തൂരിലെ പൊതുപ്രവര്ത്തകന് ആന്റു ചെമ്മിഞ്ചേരി(66) സുമനസുകളുടെ സഹായം തേടുന്നു. രോഗബാധിതനായ ഇദ്ദേഹത്തിന് ഹൃദയവാല്‍വ് ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എട്ടുലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. സാമ്പത്തികമായി ഏറെ വിഷമിക്കുന്ന ആന്റുവിന്റെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും ആവശ്യമായ തുക സ്വരൂപിക്കുന്നതിനായി നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വരന്തരപ്പിള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ.എ. ഓമന (രക്ഷാധികാരികള്‍), കെ.കെ.ശിവരാമന് (ചെയര്മാന്), പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി ചികിത്സ സഹായസമിതി രൂപീകരിച്ചു. സഹായങ്ങള്‍ ആന്റു ചെമ്മിഞ്ചേരി ചികിത്സാസഹായസമിതി, അക്കൊണ്ട് നമ്പർ 40378101125290, ഐഎഫ്എസ്സി കോഡ് കെഎൽജിബി0040378, കേരള ഗ്രാമീൺ ബാങ്ക് മറ്റത്തൂർ ബ്രാഞ്ച്, കോടാലി എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645036131 (വാര്ഡ്മെമ്പര്).