യുവാവ് മരിച്ചനിലയിൽ
1589523
Saturday, September 6, 2025 11:30 PM IST
കയ്പമംഗലം: ചളിങ്ങാട് യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചളിങ്ങാട് ലണ്ടൻ വളവിന് അടുത്ത് പോക്കാക്കില്ലത്ത് ബഷീറിന്റെ മകൻ മുനീറി(27)നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് സംഭവം. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.