കാറപകടത്തിൽ യുവതി മരിച്ചു
1589522
Saturday, September 6, 2025 11:30 PM IST
തിരുവില്വാമല: തിരുവോണ ദിനത്തിലുണ്ടായ കാറപകടത്തിൽ യുവതി മരിച്ചു. കുത്താമ്പുള്ളി സി കെ റോഡില്‍ ലക്ഷ്മി നിവാസില്‍ വൃന്ദ(43) ആണ് മരിച്ചത്. കുത്താമ്പുള്ളി സികെ ഹാന്റ്ലൂംസ് ഉടമ ആറുമുഖസ്വാമിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
തിരുവില്വാമലയിലെ റോയല്‍ റസിഡന്‍സിയില്‍നിന്ന് തിരുവോണ സദ്യയുണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് അപകടം.
സ്കൂട്ടര്‍ യാത്രികരെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ കുത്താമ്പുള്ളി കള്ളുഷാപ്പിനു സമീപം നിയന്ത്രണം തെറ്റി റോഡരികിലെ മരത്തിന്റെ തറയിൽ ഇടിക്കുകയായിരുന്നു. കാറിൽ ആറുമുഖസ്വാമി, ഭാര്യ സരോജ, മകൻ വിനോദ്, മരുമകള്‍ വൃന്ദ എന്നിവരാണ് യാത്ര ചെയ്തിരുന്നത്.
പിന്നിലെ രണ്ടു കാറില്‍ കുടുംബത്തിലെ മറ്റംഗങ്ങളും ഉണ്ടായിരുന്നു. അപകടത്തില്‍പെട്ടവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൃന്ദയുടെ ജീവന് രക്ഷിക്കാനായില്ല. സരോജ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സംസ്കാരം നടത്തി. മക്കള്‍: ആദി, ശ്രുതിക.