നീണ്ട 13 വർഷം: വെളിയന്നൂർ ദേശം റിട്ടേണ്‍സ്
1590147
Tuesday, September 9, 2025 1:04 AM IST
തൃശൂർ: നീണ്ട 13 വർഷങ്ങൾക്കുശേഷം അരമണികെട്ടിയും വയർകുലുക്കിയും ആസ്വാദകമനസുകൾ കീഴടക്കി അവർ വീണ്ടുമിറങ്ങി. ഓണാഘോഷത്തിന്റെ ആവേശം അലയടിച്ച പൂരനഗരിയിലെ പുലിക്കളിയിൽ നിറച്ചുവടുകളോടെ വെളിയന്നൂർ ദേശം പുലിക്കളിസംഘം തങ്ങളുടെ മടങ്ങിവരവ് ആഘോഷമാക്കി.
സാന്പത്തിക പരാധീനതകളാണ് വർഷങ്ങൾക്കുമുന്‍പ് സംഘം പുലിക്കളിയിൽനിന്നു പിന്മാറാൻ കാരണം. എന്നാൽ രക്തത്തിൽ അലിഞ്ഞുചേർന്ന പുലിയാവേശം ഈ വർഷം വീണ്ടും പുറത്തെടുത്തുവെന്നതിൽ ദേശവാസികൾ ആവേശഭരിതരാണ്. ചെ റുതും വലുതുമായ 51 പുലികളാണ് മടങ്ങിവരവിൽ വെളിയന്നൂരി നായി ചുവടുവച്ചത്. വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ പുലിക്കളിയിൽ സജീവമാകാനാ ണ് ദേശക്കാരുടെ തീരുമാനം.