ശ്രീ​നാ​രാ​യ​ണ​പു​രം: ഒാ​ൺ​ലൈ​നി​ൽ പാ​ർ​ട്ട്ടൈം ​ജോ​ലി വാ​ഗ്ദാ​നംചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ഊ​ള​ക്കാ​ട് ആ​സാ​ദ് റോ​ഡ് സ്വ​ദേ​ശി പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ സ​ലീ​ഷി(37)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​നാ​രാ​യ​ണ​പു​രം പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി ച​ന്ദ​ന വീ​ട്ടി​ൽ ഡാ​ച്ചുവി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഷി​പ്പ് ഹീ​റോ എ​ന്ന ക​മ്പ​നി​യി​ൽ പാ​ർ​ട്‌ടൈം ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് 8,67,740 രൂ​പ ക​മ്പ​നി​യു​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ച് വാ​ങ്ങി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

പ​രാ​തി​ക്കാ​ര​നി​ൽനി​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ൽനി​ന്ന് 60,000 രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ച് വാ​ങ്ങി ത​ട്ടി​പ്പുസം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ണ് സ​ലീ​ഷി​നെ അ​റ​സ്റ്റുചെ​യ്ത​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കുശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.

സ​ലീ​ഷ് കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2021 ൽ ​കാ​ക്ക​തു​രു​ത്തി​യി​ൽ വ​ച്ച് കാ​റ​ളം കി​ഴു​ത്താ​ണി സ്വ​ദേ​ശി കൂ​ത്തു​പാ​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത്ത് എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണ്.