പുലിക്കളി: രാവിലെ മുതൽ ഗതാഗതനിയന്ത്രണം
1589894
Monday, September 8, 2025 1:50 AM IST
തൃശൂർ: പുലിക്കളിയോടനുബന്ധിച്ച് ഇന്നു രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചു.
ഉച്ചയ്ക്കു രണ്ടുമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ റൗണ്ടിലേക്കു വാഹനങ്ങൾക്കു പ്രവേശനമില്ല. നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളിലെത്തുന്നതു കുറയ്ക്കണമെന്നും പാർക്കിംഗ് ഗ്രൗണ്ടുകൾ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.
പുലിക്കളി കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. ജീർണാവസ്ഥയിലുള്ളതും നിർമാണത്തിലിരിക്കുന്നതും മതിയായ സുരക്ഷയില്ലാത്ത കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറുന്നതു നിരോധിച്ചു.
ഇന്നു രാവിലെമുതൽ സ്വരാജ് റൗണ്ടിലും അനുബന്ധപ്രദേശങ്ങളിലും ഗതാഗത ക്രമീകരണത്തിന് തൃശൂർ അസി. കമ്മീഷണറുടെ കീഴിൽ വിവിധ മേഖലകളാക്കിത്തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിംഗ്, ഇരുചക്രവാഹന പട്രോളിംഗ്, ജീപ്പ് പട്രോളിംഗ് എന്നിവ ഏർപ്പെടുത്തി.
സാമൂഹികവിരുദ്ധതയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ഇല്ലാതാക്കാൻ മഫ്ടി, ഷാഡോ പോലീസിനെയും നിയോഗിച്ചു.
ജനങ്ങളെത്തുന്ന പ്രധാന സ്ഥലങ്ങൾ, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി കാമറകൾ സ്ഥാപിച്ചു. എമർജൻസി ടെലിഫോണ്‍ നന്പറുകൾ: തൃശൂർ സിറ്റി പോലീസ് കണ്ട്രോൾ റൂം- 0487 2424193, തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷൻ. 0487 2424192, തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259.