വാഴാനി ഓണം ഫെസ്റ്റിനു തുടക്കമായി
1589802
Sunday, September 7, 2025 7:20 AM IST
വടക്കാഞ്ചേരി: വാഴാനി വിനോദസഞ്ചാരകേന്ദ്രത്തിൽ ഓണം ഫെസ്റ്റിന് തുടക്കമായി. തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെയും ഡിടിപിസിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഓണം ഫെസ്റ്റ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഇ. ഉമാലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ആർ. രാധാകൃഷ്ണൻ, വി.സി. സജീന്ദ്രൻ, പഞ്ചായത്ത്മെമ്പർമാരായ എ.
ആർ. കൃഷ്ണൻകുട്ടി, ഷൈനി ജേക്കബ്, സിഡിഎസ് ചെയർപേഴ്സൺ അജിത സുനിൽ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജെയ്സൺ മാത്യു, എ.കെ. സുരേന്ദ്രൻ, എസ്. രാജു, പ്രസ് ക്ലബ് പ്രസിഡന്റ് അജീഷ് കർക്കിടകത്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ആലപ്പുഴ പതിയുടെ മുടിയൊരുക്കം എന്ന നാടൻപാട്ട് അരങ്ങേറി. ഇന്നലെ മുതൽ ആരംഭിച്ച ഓണം ഫെസ്റ്റ് ഒന്പതിനു സമാപിക്കും. ഓണം ഫെസ്റ്റിനോടനുബന്ധിച്ച് വാഴാനി ഡാമും പരിസരവും ദീപാലംകൃതമാണ്. ഡാമിന്റെ പ്രധാന ഷട്ടറുകൾ നാലും തുറന്നിട്ടതിനാൽ ഡാം കാണാനെത്തുന്നവരുടെ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.