കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
1590132
Tuesday, September 9, 2025 1:04 AM IST
വടക്കാഞ്ചേരി: കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. വനപാലകർ വീണ്ടും നോക്കുകുത്തികളായി.
എങ്കക്കാട്, മങ്കര പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് മൂന്നുകാട്ടാനകൾ വീടുകൾക്കുസമീപം എത്തിയത്. നാട്ടുകാർ ബഹളംവച്ചും ടോർച്ചടിച്ചുമാണ് കാട്ടാനകളെ കാട്ടിലേക്ക് തിരികെ കയറ്റിവിട്ടത്.
മേഖലയിലെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുകയാണ് കാട്ടാനകൾ. വനംവകുപ്പ് ഇടപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടിലേക്ക് ഓടിച്ചുവിട്ട ആനകൾ വീണ്ടും ഇറങ്ങിവന്ന് പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.