പിറവിത്തിരുനാൾ: വ്യാപാരിവ്യവസായിസംഗമം നടത്തി
1589787
Sunday, September 7, 2025 7:20 AM IST
ചാലക്കുടി: സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ പരിശുദ്ധ കന്യകeമറിയത്തിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് വ്യാപാരിവ്യവസായി സംഗമം നടത്തി.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മുത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ അധ്യക്ഷതവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അഖിൽ തണ്ടിയേക്കൽ, ട്രസ്റ്റിമാരായ സുനിൽ ഡേവിഡ് ചക്കാലയ്ക്കൽ, റിജു സെബാസ്റ്റ്യൻ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, യൂത്ത്വിംഗ് ജനറൽ സെക്രട്ടറി ടി.ബി. ബിനു എന്നിവർ പ്രസംഗിച്ചു.