നെല്ലായി കെസിവൈഎം ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും
1589784
Sunday, September 7, 2025 7:20 AM IST
കൊടകര: നെല്ലായി സെന്റ് മേരീസ് പള്ളിയിലെ കെസിവൈഎം സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതാതലത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും.
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കൊടകര പുത്തുക്കാവ് ടര്‍ഫ് മൈതാനിയിലാണ് ടൂര്‍ണമെന്റ് നെല്ലായി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് എളങ്കുന്നപ്പുഴ ടൂര്‍ണമെന്റ് ഉദ്ഘാടന ചെയ്യും.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം സോളി സേവ്യര്‍ സമ്മാനദാനംനിര്വഹിക്കും. വിന്നേഴ്സിന് 10,001 രൂപയും ട്രോഫിയും റണ്ണേഴ്സിന് 5,001 രൂപയും ട്രോഫിയും സമ്മാനിക്കും. പങ്കാടുക്കാനാഗ്രിഹിക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 9539948000, 6238376925.