വെണ്ടോര്‍ പള്ളിയിൽ തിരുനാളിനു കൊടിയേറി
1589798
Sunday, September 7, 2025 7:20 AM IST
വെണ്ടോര്‍: സെന്റ് മേരീസ് പള്ളിയില്‍ മാതാവിന്റെ ഊട്ടുതിരുനാളിനും പ്രതിഷ്ഠാതിരുനാളിനും കൊടിയേറി. പുതുക്കാട് സെന്റ്് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് കൊടിയേറ്റം നിര്‍വഹിച്ചു.
വികാരി ഫാ. അഡ്വ. ലാസര്‍ താണിക്കല്‍, സഹവികാരി ഫാ. ലിന്സണ് അക്കരപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ സനല്‍ മഞ്ഞളി, കൈക്കാരന്മാരായ മെല്ജിന് മഞ്ഞളി, സിറില്‍ ആന്റണി മഞ്ഞളി, ജോയ് ചാളിപ്പാടന്‍, ബിജു ചേളിപ്പറമ്പില്‍, തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 13ന് ഊട്ടുതിരുനാളും 14ന് പ്രതിഷ്ഠ തിരുനാളുമായാണ് ആഘോഷിക്കുന്നത്.