തിരുവില്വാമലയിലെ കാറപകടം: മരണം രണ്ടായി
1590064
Monday, September 8, 2025 11:29 PM IST
തിരുവില്വാമല: തിരുവോണ ദിനത്തിലുണ്ടായ കാറപകടത്തിൽ ഒരു മരണം കൂടി. പരിക്കേറ്റ് ചികിത്സയിലായിരുന്ന കുത്താമ്പുള്ളി സി കെ ഹാന്റ്ലൂംസ് ഉടമ ആറുമുഖ സ്വാമിയുടെ ഭാര്യ സരോജ (70) യാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. ഇവരുടെ മകന്റെ ഭാര്യ വൃന്ദ (43) അപകടം നടന്ന ദിവസം മരിച്ചിരുന്നു.
കുത്താമ്പുള്ളി സി കെ ഹാന്റ്ലൂംസ് ഉടമ ആറുമുഖസ്വാമിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. തിരുവില്വാമലയിലെ റോയല്‍ റസിഡന്‍സിയില്‍നിന്ന് തിരുവോണ സദ്യയുണ്ട് വീട്ടിലേക്ക് മടങ്ങുന്നവേളയിലാണ് കാര്‍ അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത് .
സ്കൂട്ടര്‍ യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്താമ്പുള്ളി കള്ളുഷാപ്പിനു സമീപം നിയന്ത്രണം തെറ്റി റോഡരികിലെ മരത്തിന്റെ തറയിൽ ഇടിക്കുകയായിരുന്നു. കാറിൽ ആറുമുഖസ്വാമി, ഭാര്യ സരോജ, മകൻ വിനോദ്, മരുമകള്‍ വൃന്ദ എന്നിവരാണ് യാത്ര ചെയ്തിരുന്നത്.
സരോജ അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മക്കൾ: ബാബുരാജൻ, വിനോദ്. മരുമക്കൾ: കല, പരേതയായ വൃന്ദ. സംസ്കാരം ഇന്ന് രാവിലെ 10-ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.