കരുമത്ര പള്ളി തിരുനാൾ ഇന്ന്
1589888
Monday, September 8, 2025 1:50 AM IST
കരുമത്ര: പരിശുദ്ധ ആരോഗ്യമാതാദേവാലയത്തിലെ എട്ടുനോമ്പ് തിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ ഏഴിന് ദിവ്യബലി, 9.30ന് പൊതുമാമോദിസ, 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അതിരൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ഫാ. പോൾ മുട്ടത്ത് മുഖ്യകാർമികനാകും. പുല്ലഴി സെന്റ് ജോസഫ് ഹോം ഡയറക്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുനാൾസന്ദേശം നൽകും. തുടർന്ന് ജീവകാരുണ്യസഹായവിതരണം.
3.30ന് നടക്കുന്ന കുർബാനയ്ക്ക് സെന്റ് തോമസ് കോളജ് എക്സി.മാനേജരും ഇടവക അംഗവുമായ ഫാ. ബിജു പാണേങ്ങാടൻ നേതൃത്വംനൽകും. തുടർന്ന് ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണംനടക്കും. ബർത്ത്ഡേ കേക്കുമുറിക്കൽ, ഗാനമേള എന്നിവയുമുണ്ടാകും. നാളെ രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കുവേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവയ്ക്ക് ഇടവക വികാരി ഫാ. മനോജ് കീഴുരുമുട്ടിക്കൽ മുഖ്യകാർമികനാകും.
ചടങ്ങുകൾക്ക് തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ സൈമൺ തേർമഠം, സിസ്റ്റർ മേഴ്സി ചാലക്കൻ, കൈക്കാരൻമാരായ ഡേവിസ് തേർമം, തോമസ് വടക്കൻ, ജോയൽ കണ്ണീറ്റുകണ്ടത്തിൽ, കൺവീനർമാരായ ഷാജു ചീരൻ, ജിയോ മഞ്ഞുരാൻ, തോമസ് അക്കര, ബൈജു പാണേങ്ങാടൻ, പോൾ നീണ്ടുശേരി, ബിബിൻ തേർമഠം തുടങ്ങിയവർ നേതൃത്വംനൽകും.