ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു; മകൾക്ക് പരിക്ക്
1590060
Monday, September 8, 2025 11:29 PM IST
പുന്നയൂർക്കുളം: കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഓർക്കിഡ് ഹോസ്പിറ്റലിനു സമീപമുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂക്കുതല ചേലക്കടവ് സ്വദേശി പുറയക്കാട് അബൂബക്കറി ന്റെ ഭാര്യ കദീജ (45)ആണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ മകൾ ഹസ്നയ്ക്ക് (21) സാരമായപരിക്കേറ്റു. അപകടത്തെ തുടർന്ന് കദീജയെ ഓർക്കിഡ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ച. ഹസ്ന യെ തൃശൂർ അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കദീജയും മകൾ ഹസ്നയും ഓർക്കിഡ് ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ വരുകയായിരുന്നു.
ചങ്ങരംകുളം പോലീസ് നടപടി സ്വീകരിച്ചു. ഇന്ന് പോസ്റ്റ്മോട്ടത്തിന് ശേഷം കബറടക്കം നടത്തും.