തീരം ജലോത്സവം: ഗോതുരുത്ത് പുത്രനും വടക്കുംപുറവും ജേതാക്കൾ
1589898
Monday, September 8, 2025 1:50 AM IST
പാവറട്ടി: തൊയക്കാവ് കാളിമാക്കൽ തീരം ബോട്ട് ക്ലബും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച തീരം ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ പയ്യന്നൂർ ദേശം ബോ ട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് പുത്രനും ബി ഗ്രേഡ് വിഭാഗത്തിൽ കോടമുക്ക് തൽവാർ ബോട്ട് ക്ലബ്ബിന്റെ വടക്കുംപുറവും ജേതാക്കളായി.
എ ഗ്രേഡിൽ വെങ്കിടങ്ങ് മുപ്പട്ടിത്തറ ന്യൂ ബ്രദേഴ്സ് ബോട്ട് ക്ലബ്ബിന്റെ പുത്തൻപറന്പിലിനാണ് രണ്ടാം സ്ഥാനം. ബി ഗ്രേഡ് വിഭാഗത്തിൽ ഒരുമനയൂർ സണ്റൈസ് ബോട്ട് ക്ലബ്ബിന്റെ ശ്രീമുരുകൻ രണ്ടാമതെത്തി. അമൃതതീരം ട്രസ്റ്റ് എ ഗ്രേഡ് വിന്നേഴ്സ് ട്രോഫിക്കും കെ.ടി. പോൾ എ ഗ്രേഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള 16-ാമത് തീരം ജലോത്സവത്തിൽ പതിമൂന്ന് പ്രമുഖ ബോട്ട് ക്ലബ്ബുകൾ മാറ്റുരച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ജലോത്സവം ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അധ്യക്ഷനായിരുന്നു. തീരം ജലോത്സവക്കമ്മിറ്റി രക്ഷാധികാരി എം. എ. വാസുദേവൻ ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു.
മുല്ലശേരി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, ജനപ്രതിനിധികളായ പൂർണിമ നിഖിൽ, ആർ.വി. മൊയ്നുദീൻ, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, പി.എ. രമേശൻ, പി.പി. സ്റ്റീഫൻ, സി.ആർ. ദിലീപ്, ഷൈജു വെങ്കിടങ്ങ്, സുധീരൻ മഞ്ചറന്പത്ത്, രജീഷ് മഞ്ചറന്പത്ത്, മണികണ്ഠൻ മഞ്ചറന്പത്ത് എന്നിവർ പ്രസംഗിച്ചു.