ഊരകം കുമ്മാട്ടി മഹോത്സവം ഇന്ന്
1589893
Monday, September 8, 2025 1:50 AM IST
ചേർപ്പ്: ഊരകം കുമ്മാട്ടി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.
നാലോണ ദിവസമായ ഇന്ന് ഊരകം ഗ്രാമവീഥികൾ കുമ്മാട്ടികളാൽ സജീവമാകും. ഊരകം അമ്പലനട, കിഴക്കുംമുറി, തെക്കുംമുറി, കിസാൻ കോർണർ, യുവജനസമിതി, ചിറ്റേങ്ങര, വാരണംകുളം, കൊറ്റംകുളങ്ങര തുടങ്ങിയ എട്ടുദേശങ്ങളിൽനിന്ന് ടീമുകൾ പങ്കെടുക്കും. 200 ഓളം കുമ്മാട്ടി എന്നിവ കുമ്മാട്ടി മഹോത്സവത്തിന് ചാരുതപകരും. കിഴക്കുമുറി ഓണാഘോഷ കുമ്മാട്ടി സമിതി ഇത്തവണയൊരുക്കിയ ത്രിമൂർത്തികളുടെ കുമ്മാട്ടിമുഖത്തിന് രണ്ടുലക്ഷത്തോളമാണ് ചെലവ്. ഇന്ന് ഉച്ചയോടെ വിവിധഭാഗങ്ങളിൽനിന്ന് കുമ്മാട്ടികൾ ആരംഭിക്കും.
രാത്രി പത്തോടെ അമ്മതിരുവടി ക്ഷേത്രം വലംവച്ച് മമ്പിള്ളി ക്ഷേത്രസന്നിധിയിലെത്തി സമാപിക്കും.