കോൽക്കളിക്കിടയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
1589845
Sunday, September 7, 2025 11:41 PM IST
എരുമപ്പെട്ടി: എരുമപ്പെട്ടി ആദൂരിൽ നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ആദൂർ ചുള്ളിയിൽ കുഞ്ഞുമോന്റെ മകൻ ഗഫൂറാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രവാസിയായിരുന്നു. നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തി വന്നിരുന്നു.
കബറടക്കം നടത്തി. ഭാര്യ: നിഹിത. മക്കൾ: സിയാൻ, സൻഹ, സായ്ഷ.