അയ്യൻകാളിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കണം: കെപിഎംഎസ്
1589788
Sunday, September 7, 2025 7:20 AM IST
ചാലക്കുടി: കേരളത്തിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി മഹാവിപ്ലവം നടത്തിയ മഹാന്മാ അയ്യൻകാളിയുടെ നാമേധയത്തിൽ സർവകലാശാല സ്ഥാപിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന സെക്രട്ടറി എൻ.ടി. വേലായുധൻ ആവശ്യപ്പെട്ടു. ചാലക്കുടി ഏരിയാ യൂണിയൻ സംഘടിപ്പിച്ച 162-ാമത് ജയന്തി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു.
പി.എ. ബാബു അധ്യക്ഷതവഹിച്ചു. കെ.കെ. ജയാനന്ദൻ, വിലാസിനി ഉണ്ണി, ഷീല മോഹനൻ, പി.ടി. ബെനിഷ്, കെ.എ. രമേശൻ, പി.എം. സുബ്രൻ എന്നിവർ പ്രസംഗിച്ചു.