അക്രമപരമ്പര: പ്രതികൾ പിടിയിൽ
1589899
Monday, September 8, 2025 1:50 AM IST
മദ്യലഹരിയിൽ സുഹൃത്തിനെ
ആക്രമിച്ച് പരിക്കേൽപ്പിച്ചു
കയ്പമംഗലം: മദ്യലഹരിയിൽ സുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വധശ്രമം ഉൾപ്പടെ 27 ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻറൗഡി അറസ്റ്റിൽ. എടത്തുരുത്തി മുനയം സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ പ്രണവിനെ(34)യാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിന് വൈകീട്ട് 4.30ന് എടത്തിരുത്തി മുനയം ദ്വീപിൽ വച്ച് സുഹൃത്തുക്കളായ കാട്ടൂർ മുനയം സ്വദേശി കോലോത്തുംകാട്ടിൽ ബാലു(28), എടത്തിരുത്തി മുനയം സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ പ്രണവ് (34) എന്നിവർ ഒരുമിച്ചിരിക്കുന്ന മദ്യപിക്കുന്ന സമയം ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രണവ് ബാലുവിനെ ഇവിടെ ഞാൻ മാത്രം ഗുണ്ടയായി മതി എന്ന് പറഞ്ഞ് മുളവടികൊണ്ടും കാലുകൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ പരിക്കേറ്റ ബാലു ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. ബാലുവിന് മുളവടികൊണ്ട് അടികിട്ടിയതിൽ ചെവിയിലും തലയിലും നെറ്റിയിലും കാലുകൊണ്ട് ചവിട്ടിയതിൽ വയറിനും പരിക്ക് പറ്റിയിട്ടുണ്ട്. തലയിൽ എട്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ട്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ. ബിജു, എസ്ഐമാരായ ടി.അഭിലാഷ്, പ്രദീപ്, നൗഷാദ്, ഗ്രേഡ് സിനിയർ സിപിഒ സുനിൽകുമാർ, സിപിഒ മാരായ ബിജു, മുഹമ്മദ് ഫറൂഖ്, സുർജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തർക്കത്തിൽ ഇടപെട്ട യുവാവിന് മർദനം
കാട്ടൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളും സ്റ്റേഷന് റൗഡികളുമായവര് അറസ്റ്റില്‍. എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടില്‍ അഖിനേഷ് (27), പുത്തന്‍ വീട്ടില്‍ അസ്മിന് (29) എന്നിവരാണ് അറസ്റ്റിലായത്.
എടക്കുളം കുന്നപ്പിള്ളി വീട്ടില്‍ വിബിന്റെ സുഹൃത്തായ ശരവണന് അഖിനേഷുമായി മുമ്പ് തര്ക്കത്തിലേര്ട്ടപ്പോള് വിബിന് ഇടപെട്ടതിലുള്ള വൈരാഗ്യത്തിലാണ് മർദനമെന്നാണ് കരുതുന്നത്. എടക്കുളത്തുള്ള വിബിന്റെ വീടിനുസമീപം റോഡില്‍ വച്ച് വിബിൻ സഞ്ചരിച്ച കാര്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്ഐ ബാബു, ജിഎസ്ഐമാരായ നൗഷാദ്, ഫ്രാന്‍സിസ്, മിനി, ജിഎസ്സിപിഒ മുഹമ്മദ് ഷൗക്കര്‍, സിജു, സിപിഒ ദീക്ഷീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാർക്കിംഗ് ഗ്രൗണ്ടില്‍ ഉന്തുംതള്ളും;
പിടിച്ചുമാറ്റുവാൻ ശ്രമിച്ചതിനു മർദനം
ഇരിങ്ങാലക്കുട: ബാറിന് മുന്‍വശം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ യുവാവിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പടിയൂര്‍ പത്തനങ്ങാടി സ്വദേശി അണ്ടിക്കോട്ട് വീട്ടില്‍ അഭിനവിനാണ് മര്‍ദനമേറ്റത്. പുക, അഖിലപ്പന് എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഈസ്റ്റ് കോമ്പാറ സ്വദേശി പൊറായി വീട്ടില്‍ അഖില്‍ (28), തൊമ്മാന കച്ചേരിപ്പടി സ്വദേശി പൊറ്റക്കല്‍ വീട്ടില്‍ ആകാശ് (29), നടവരമ്പ് സ്വദേശി കൂട്ടപ്ലാവില്‍ വീട്ടില്‍ പ്രണവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാക്കുതര്‍ക്കവും ഉന്തുംതള്ളും ഉണ്ടാകുന്നത് കണ്ട് അഭിനവ് പിടിച്ചുമാറ്റുവാന്‍ പോയതിലുളള വൈരാഗ്യത്താലാണ് പ്രതികള്‍ അഭിനവിനെ അവിടയെുണ്ടായിരുന്ന ചെടിച്ചട്ടി കൊണ്ടും പ്ലാസറ്റിക് കോണ്‍ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പരിക്കേറ്റ അഭിനവ് ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐമാരായ സഹദ്, മുഹമ്മദ് റാഷി, ജയകൃഷ്ണന്, ഷൈന്‍, ജിഎസ്സിപിഒമാരായ ഡാനി, സോണി, കെ.എസ്. ഉമേഷ്, മുരുകദാസ്, കെ.ജെ. ഷിന്റോ, സിപിഒ ഷാബു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.