ചൂരൽപ്രയോഗവുമായി യൂത്ത് കോൺഗ്രസ്
1589804
Sunday, September 7, 2025 7:21 AM IST
ആമ്പല്ലൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച പോലീസ് സംഘത്തിലെ സീനിയർ സിപിഒ ശശീധരനെ ക്രിമിനൽ കുറ്റം ചുമത്തി പ്രതീകാത്മകമായി ചൂരൽപ്രയോഗം നടത്തി, യൂണിഫോം അഴിച്ചുവാങ്ങി യൂത്ത് കോൺഗ്രസ് പ്രതിഷേധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുശീൽ ഗോപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സെബി കൊടിയൻ, ഷെറിൻ തേർമഠം, ലിന്റോ പള്ളിപ്പറമ്പൻ, കെ.എസ്. ജോൺസൺ, സിജോ പുന്നക്കര, റെജി ജോർജ്, ഹരൺ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.