വില്വധ്വനി -2025 നാളെ മുതൽ
1589795
Sunday, September 7, 2025 7:20 AM IST
തിരുവില്വാമല: ഗ്രാമീണ വായനശാലയുടെ 77-ാം വാർഷികാഘോ ഷം നാളെ മുതൽ പതിമൂന്നുവരെ വികെഎൻ സ്മാരക വായനശാല ഹാളിൽ നടക്കും.
കലാ സാഹിത്യ- സാംസ്കാരികവേദി, വനിതാ വേദി, ബാലവേദി, നാട്ടകം കലാ സാംസ്കാരിക വേദി എന്നിവർ നേതൃത്വം നൽകുന്ന ആഘോഷ പരിപാടികൾ ആറുദിവസം നീണ്ടുനിൽക്കും. ദിവസവും വൈകീട്ട് നാട്ടകം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള നാടകങ്ങളും നൃത്ത-സംഗീത നിശയും വിവിധ കലാപരിപാടികളുമായി വാർഷികം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയാ റെടുപ്പിലാണ് സംഘാടകർ.
നാളെ വൈകീട്ട് അഞ്ചിന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ വില്വധ്വനി -2025 ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ്് കെ.പി. ഉമാശങ്കർ അധ്യക്ഷത വഹിക്കും.
ഏഴിന് ജ്യോതി കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന "ജീവിതം ഒരു വരദാനം' എന്ന നാടകമാണ് ആദ്യം അരങ്ങിലെത്തുക. ഒന്പതിനു ഹരിപ്രസാദിന്റെ സംവിധാനത്തിൽ ഒരാനയും കുറെ പാപ്പാന്മാരും, 10 ന് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചാവറ, 11 ന് വേണു പി. നായരുടെ സംവിധാനത്തിൽ ഒടിയൻ, 12 ന് വൈകീട്ട് ഏഴിന് ഗോപകുമാറിന്റെ ആയുധങ്ങളും ഇവിടെ കരയുകയാണ്, 7.40 ന് ഗിരീഷ് രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന വീരഭദ്രൻ ദി ഫെയ്ക്ക് ഏക കഥാപാത്ര നാടകം, 13ന് ജാനകി സന്തോഷിന്റെ സംവിധാനത്തിൽ നൂറ്റാണ്ടു കൾക്കിപ്പുറം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.