ആണ്പുലികൾക്കൊപ്പം ചുവടുവച്ച് ഇത്തവണയും നിമിഷപ്പുലി
1590146
Tuesday, September 9, 2025 1:04 AM IST
തൃശൂർ: അവഗണിച്ചവർക്കു മുൻപിൽ തുടർച്ചയായി മൂന്നാംവർഷവും പെണ്പുലിയായി നടിയും മോഡലുമായ നിമിഷ ബിജോ. തൃശൂരിനെ സ്നേഹിച്ച കോട്ടയം സ്വദേശിനിയായ നിമിഷയ്ക്ക് കുട്ടിക്കാലം മുതൽക്കേ പൂരംപോലെ പുലിക്കളിയും വികാരമായിരുന്നു. പുലിക്കളി വേഷമിടാൻ എത്തിയ തന്നെ ഒരു ടീം അവഗണിക്കുകയും പിന്നീട് പൂങ്കുന്നം സീതാറാം മിൽ ദേശം ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും അവർ തനിക്ക് ലൈഫ് ലോംഗ് പുലിവേഷം നൽകാമെന്ന് ഉറപ്പുനൽകിയതായും താരം പറഞ്ഞു.
കഴിഞ്ഞതവണ സഹോദരി അനീഷയ്ക്ക് ഒപ്പമായിരുന്നു നിമിഷ എത്തിയത്. എന്നാൽ സുഖമില്ലാത്തതിനാൽ ഇത്തവണ സഹോദരിക്ക് എത്താൻ സാധിച്ചില്ല. മക്കൾക്കൊപ്പമാണ് ഇത്തവണ എത്തിയതെന്നു നിമിഷ പറഞ്ഞു. കാഴ്ചക്കാരാകാതെ ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും താരം ആവശ്യപ്പെട്ടു.