ലയൺസ് ക്ലബ് കാരുണ്യപ്രവർത്തനങ്ങൾ നടത്തും
1589786
Sunday, September 7, 2025 7:20 AM IST
ചാലക്കുടി: ലയൺസ് ക്ലബ് നിരവധി കാരുണ്യപ്രവർത്തനങ്ങൾ നടപ്പാക്കും. ശാരീരികവെല്ലുവിളി നേരിടുന്നവർക്ക് ഒക്ടോബർ ആദ്യവാരത്തിൽ സൗജന്യമായി ക്യാമ്പ് നടത്തി കൃത്രിമക്കാലുകൾവച്ചുകൊടുക്കും. ജോലി തേടുന്നവർക്കും തൊഴിൽ നൽകാൻ ആഗ്രഹിക്കുന്നവർക്കുമായി ലയൺസ് വെബ്സൈറ്റിൽ നിർധനരായ 25നും 40നും ഇടയ്ക്കുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യപരിശീലനംനല്കും.
സംരംഭങ്ങൾ തുടങ്ങാനുള്ള സാങ്കേതികസഹായവും നൽകും. ഭവനരഹിതർക്കായി നാലുവീടുകൾ കേരള മൾട്ടിപ്പിളുമായി സഹകരിച്ച് നിർമിച്ചുകൊടുക്കും.
ഐവിഷൻ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയയും നടത്തും. കുട്ടികളിലെ കാഴ്ച പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന അന്താരാഷ്ട്രപദ്ധതിയിൽ സ്കൂൾ കുട്ടികൾക്ക് പ്രത്യേകക്യാമ്പ് നടത്തി സൗജന്യ ശസ്ത്രക്രിയയും കണ്ണടയും വിതരണംചെയ്യും. വിശപ്പിനെതിരേ തൃശൂരിൽ നടത്തുന്ന ലയൺസ് ഭക്ഷ്യസഹായ പദ്ധതിയിൽ 400പേർക്ക് 21ന് സൗജന്യ ഭക്ഷണംനല്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഓണക്കിറ്റുകൾ വിതരണംചെയ്യും.
സേവനങ്ങൾക്ക് 8592040969 നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഡോ. ജോർജ് കോലഞ്ചേരി, മുൻ മൾട്ടിപ്പിൾ ചെയർമാൻ സാജു ആന്റണി പാത്താടൻ, ജില്ലാ കോ-ഓർഡിനേറ്റർ ജെ യിൻ ചിറ്റിലപ്പിള്ളി, അഡ്വ. ആന്റോ ചെറിയാൻ, ബിജു പെരേപ്പാടൻ, ഹാരി ജെ.മാളിയേക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.