ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഭക്തിസാന്ദ്രമായി
1590139
Tuesday, September 9, 2025 1:04 AM IST
ചാലക്കുടി: സെന്റ്് മേരീസ് ഫോറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ തിരുകർമങ്ങളിലും ഊട്ടുനേർച്ചയിലും വൻ ജനാവലി പങ്കെടുത്തു.
രാവിലെ ദിവ്യബലിക്കു ശേഷം 72 അടി നീളവും 20 അടി വീതിയുമുള്ള ജപമാലയുടെ ആകൃതിയിൽ നിർമിച്ച ജന്മദിനക്കേക്ക് വികാരി ഫാ. വർഗീസ് പാത്താടൻ മുറിച്ച് വിശ്വാസികൾക്കായി പങ്കുവച്ചു.
സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ടൗൺ ഇമാം ഹാജി ഹുസൈൻ ബാഗവി, അസി.വികാരി മരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ അഖിൽ തണ്ടിയേക്കൽ, കൈക്കാരൻമാരായ സുനിൽ ഡേവീഡ് ചക്കാലക്കൽ, പോളി വർഗീസ് മേച്ചേരി, റിജു സെബാസ്റ്റ്യൻ പുതുശേരി മനോജ് സെബാസ്റ്റ്യൻ ചാതേലി, ജനറൽ കൺവീനർ എം.ഡി. ഷിജു തുടങ്ങിയവർ പങ്കെടുത്തു.
കോട്ടപ്പുറം രൂപതാധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നേർച്ചഊട്ട് വെഞ്ചരിപ്പ് കർമം നിർവഹിച്ചു. തുടർന്ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ റാസക്ക് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
വൈകിട്ട് മാതാവിന്റെ കൂടുതുറക്കൽ ശുശ്രൂഷയും തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും നടത്തി.