തൃപ്രയാറിൽ ലോറി കയറി സ്കൂട്ടർ യാത്രക്കാരി മരിച്ചു
1590059
Monday, September 8, 2025 11:29 PM IST
തൃപ്രയാർ: പാഴ്സൽ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരി മരിച്ചു. മുരിയാതോട് കറപ്പംവീട്ടിൽ നിസാറിന്റെ ഭാര്യ കമറുന്നീസ (47) ആണ് മരിച്ചത്. തൃപ്രയാർ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ഇന്നലെ വൈകീട്ട് നാലിനാണ് അപകടം.
ഭർതൃസഹോദരിയുമായി സ്കൂട്ടറിൽ പോകുമ്പോൾ പാഴ്സൽ ലോറി തട്ടിയതിനെ കമറുന്നീസ റോഡിലേക്കും ഭർതൃ സഹോദരി പുറത്തേക്കും തെറിച്ചു വീഴുകയായിരുന്നു. കമറുന്നീസയുടെ ശരീരത്തിൽ ലോറി കയറി. ഗുരുതര പരിക്കേറ്റ ഇവരെ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ചൊവ്വാഴ്ച നടക്കും.