ബൈബിൾ കൺവൻഷൻ ആരംഭിച്ചു
1589785
Sunday, September 7, 2025 7:20 AM IST
കോട്ടപ്പുറം: കത്തീഡ്രലിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിനൊരുക്കമായി നടത്തുന്ന ബൈബിൾ കൺവൻഷൻ കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറയ്ക്കൽ ഉദ്ഘാടനംചെയ്തു. കത്തീഡ്രൽ വികാരി ഫാ. ഡൊമനിക് പിൻഹിറോ, ഫാ. പീറ്റർ കണ്ണമ്പുഴ, ഫാ. ആൽഫിൻ ജൂഡ്സൻ എന്നിവർ സംബന്ധിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സോജി ഓലിക്കലും ടീമുമാണ് ധ്യാനം നയിക്കുന്നത്. ഒമ്പതിനു സമാപിക്കും. വൈകീട്ട് അഞ്ചുമുതൽ ഒമ്പതുവരെയാണ് ധ്യാനം.