കുഴഞ്ഞുവീണ് മരിച്ചു
1589847
Sunday, September 7, 2025 11:41 PM IST
കയ്പമംഗലം: വഴിയമ്പലത്ത് കാർ എസി മെക്കാനിക്ക് കുഴഞ്ഞുവീണ് മരിച്ചു. കാളമുറി കിഴക്ക് ഭാഗത്ത് താമസിക്കുന്ന തിണ്ടിക്കൽ കമ്മട്ടി മകൻ മുഹമ്മദാണ് (70) മരിച്ചത്.
ഇന്നലെ വൈകീട്ട് നാലരയോടെ വഴിമ്പലം സെന്ററിലുള്ള ഇദ്ദേഹത്തിന്റെ വർക്ഷോപ്പിന് മുന്നിലാണ് ഇദ്ദേഹം വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ സ്ഥലയുണ്ടായിരുന്നവരും ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകരും പോലീസും ചേർന്ന് ആംബുലൻസിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് മൂന്നിന് ചളിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ നഫീസ. മക്കൾ: ജിബിൻ റാഫി, ജാസ്മിൻ. മരുമക്കൾ: സഗീർ, സൈനാബി.