വരന്തരപ്പിള്ളിയിൽ വീടുകയറി ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
1589890
Monday, September 8, 2025 1:50 AM IST
വരന്തരപ്പിള്ളി: പള്ളിക്കുന്നിൽ വീടുകയറി ആക്രമണംനടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലൂർ ആദൂർ സ്വദേശി വാകേക്കാട്ടിൽവീട്ടിൽ പ്രജിത്ത്, വരന്തരപ്പിള്ളി കരയാംപാടം മാട്ടിൽ സ്വദേശി പാലത്തിങ്കൽവീട്ടിൽ പ്രിൻസ്, കരയാംപാടം അമ്മുക്കുളം സ്വദേശി കിലുക്കൻവീട്ടിൽ ലിവിൻ എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കുന്ന് സ്വദേശി പിണ്ടിയൻ വീട്ടിൽ ഷൈജന്റെ വീട്ടിൽകയറിയാണ് പ്രതികൾ അക്രമം നടത്തിയത്. ആക്രമണത്തിൽ ഷൈജനും വീട്ടുകാർക്കും പരിക്കേൽക്കുകയും വീടിന് നാശനഷ്ടം സംഭവിക്കുകയുംചെയ്തു.
ഷൈജന്റെ സഹോദരിയുടെ മകനും പ്രതികളിലൊരാളായ ലിബിനും തമ്മിൽ മുൻപുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രജിത്ത് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസിലും പ്രതിയാണ്.
വരന്തരപ്പിള്ളി എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ പോൾസൺ, ജിഎസ് ഐമാരായ അലി, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.