ഒറ്റയ്ക്ക് താമസിച്ചിരുന്നയാൾ മരിച്ച നിലയിൽ
1590063
Monday, September 8, 2025 11:29 PM IST
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് തനിച്ച് താമസിച്ചിരുന്നയാൾ വീട്ടിൽ മരിച്ചനിലയിൽ. കൊറ്റംകുളം വാട്ടർ ടാങ്കിനടുത്ത് പല്യാശേരി വീട്ടിൽ പ്രേംദിനേശാണ് (68) മരിച്ചത്. ഇരിങ്ങാലക്കുട കോടതിയിലെ റിട്ട. ജീവനക്കാരനാണ്.
ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ഓട്ടോ ഡ്രൈവർ വീട്ടിലെത്തിയപ്പോഴാണ് വീടിനു പുറത്തെ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു.
കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ഇന്ദു. മകൾ: പി.പി.അർച്ചന ( ഹൈക്കോടതി അഭിഭാഷക).