പാഠപുസ്തകം നോക്കി ഭരണകൂടത്തെ വിലയിരുത്താം: സി. രവീന്ദ്രനാഥ്
1514889
Monday, February 17, 2025 1:16 AM IST
തൃശൂർ: ഓരോ രാജ്യത്തെയും പാഠപുസ്തകങ്ങൾ ഭരണകൂടങ്ങളുടെ പ്രതിഫലനമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഭാവിതലമുറകളെ രൂപപ്പെടുത്താനുള്ള പദ്ധതികളുടെ ഉപകരണമാണു പാഠപുസ്തകങ്ങൾ. കേരള ഗവണ്മെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെജിപിഎസ്എച്ച്എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സമ്മേളനം പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ, ടി.എം. കമറുദ്ദീൻ, ആർ. രാജേഷ്, പി.എം. അംബുജാക്ഷൻ, കെ. മുഹമ്മദ് സാലിം, ഷീബ കെ. മാത്യു, എസ്.എസ്. ഷൈൻ, ആർ. ശ്രീജിത്ത്, സിബി അഗസ്റ്റിൻ, കെ. രാജീവൻ, കെ.വി. യെൽദോ, കെ.എൽ. ആൽബി, എസ്.എസ്. അനിൽകുമാർ, പി. അയ്യച്ചാമി എന്നിവർ പ്രസംഗിച്ചു. തുടർന്ന് യാത്രയയപ്പ് സമ്മേളനം നടന്നു.
ഭാരവാഹികളായി ബിജു തോമസ്- പ്രസിഡന്റ്, ഇ.ടി.കെ. ഇസ്മയിൽ- ജനറൽ സെക്രട്ടറി, ഷീബ കെ. മാത്യു- ട്രഷറർ, പി. അയ്യച്ചാമി, മുഹമ്മദലി ചാലിയൻ, കെ.ബി. ബേബി- വൈസ് പ്രസിഡന്റുമാർ, ആർ. ശ്രീജിത്ത്, സിബി അഗസ്റ്റിൻ, എസ്.എസ്. ഷൈൻ- സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.